ArticlesMembers |
ആമിറിന് അത്താഴം ചാള്‍സ് രാജകുമാരനൊപ്പം!Published: Sep 8, 2010 by anoop
Filed under:
Gossip & Rumors
Views: 363
Popular Searches:
amir khan
[+] [a] [-]
Related articles Comments
ചൊവ്വ, 7 സെപ്റ്റംബര്‍ 2010( 21:35 IST ) ![]() IFM ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്ററില്‍ മാള്‍ബറോ ഹൌസിലാണ് ചാള്‍സ് രാജകുമാരന്‍ ഇന്ത്യന്‍ സിനിമയുടെ രാജകുമാരനുമായി ഡിന്നര്‍ കഴിക്കാനൊരുങ്ങുന്നത്. “ആമിറിന് ഇതൊരു ബഹുമതിയാണ്. ചാള്‍സ് രാജകുമാരനൊപ്പം ഡിന്നര്‍ കഴിക്കാനുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചുകഴിഞ്ഞു’ - ആമിറിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ആമിര്‍ഖാന്‍ അഭിനയിച്ച ചില സിനിമകള്‍ ചാള്‍സ് രാജകുമാരന്‍ കണ്ടിട്ടുണ്ടത്രേ. ആമിറിന്‍റെ അഭിനയപാടവത്തിലും സിനിമകളുടെ ശൈലിയിലും ആകൃഷ്ടനായ ചാള്‍സ് രാജകുമാരന്‍ ‘ഗജിനി’സ്റ്റാറിനെയും ഭാര്യയെയും അത്താഴവിരുന്നിനായി ക്ഷണിക്കുകയായിരുന്നു. ഇന്ത്യന്‍ സിനിമാലോകത്തെ ഒരാളുമായി ചാള്‍സ് രാജകുമാരന്‍ സൌഹൃദം പങ്കുവയ്ക്കുന്നത് ഇത് ആദ്യമായല്ല. എണ്‍പതുകളിലെ ഇന്ത്യാസന്ദര്‍ശനവേളയില്‍ നടി പത്മിനി കോലാപുരിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. പീപ്പ്‌ലി ലൈവ് സെപ്റ്റംബര്‍ 24ന് ലണ്ടനില്‍ റിലീസ് ചെയ്യുകയാണ്. അതിനോട് അടുത്ത ദിനങ്ങളിലൊന്നില്‍ ചാള്‍സ് രാജകുമാരനൊപ്പം ആമിര്‍ഖാനും ഭാര്യയും അത്താഴം കഴിക്കും
|
||